കേരളമാകെ കൈകോർത്തു; ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള കുട്ടിയുമായി ആംബുലൻസ് കൊച്ചിയിലേക്ക് കുതിച്ചെത്തി, സർക്കാർ ഇടപെടലിൽ അമൃതയിൽ പ്രവേശിപ്പിച്ചു

Loading...
  • 54
    Shares

ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മംഗലാപുരത്ത് നിന്നും കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ട് പിന്നിട്ടാണ് ആംബുലൻസ് കൊച്ചിയിലെത്തിയത്. സർക്കാർ ഇടപെട്ടതോടെയാണ് പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ അമൃതയിൽ ചികിത്സിക്കാൻ ധാരണയായത്.

ഉദുമ സ്വദേശി ഹസൻ ആണ് ആംബുലൻസിനെ ചെറിയ സമയം കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് എത്തിച്ചത്. കേരളമൊന്നാകെ ഇതിനായി കൈകോർക്കുകയും ചെയ്തു. വഴിയോരങ്ങളിൽ തടസ്സങ്ങൾ മാറ്റിയും വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറിയും നിരവധി പേർ ദൗത്യത്തിനായി ഒരുമിച്ചു.

കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചെലവും സർക്കാർ വഹിക്കും. ഇന്ന് രാവിലെ പത്തരയോടെയാണ് ആംബുലൻസ് മംഗലാപുരത്ത് നിന്നും പുറപ്പെട്ടത്. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് ചികിത്സക്കായി തിരുവനന്തപുരത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ എയർ ലിഫ്റ്റിംഗ് സാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *