അമാനവ സംഗമത്തിന്റെ സംഘാടകൻ രജീഷ് പോൾ ലൈംഗികമായി ചൂഷണം ചെയ്തു; വെളിപ്പെടുത്തലുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകൾ

  • 42
    Shares

അമാനവ സംഗമത്തിന്റെ പ്രധാന സംഘാടകനും സ്വയം പ്രഖ്യാപിത ദളിത് ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ ലൈംഗികാരോപണവുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകൾ ആമി. പതിനാറാമത്തെ വയസ്സിൽ പിലാത്തറയിലുള്ള രജീഷിന്റെ വീട്ടിൽ വെച്ച് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് ആമി വെളിപ്പെടുത്തിയത്. തന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആമി പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോൾ) കാണുന്നത്. വീട്ടിൽ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാൻ കാണുന്നത്.

അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്. അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രജീഷ് മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്.

അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂൾ അവധിക്കും ഞാൻ രജീഷിന്റേയും അപർണയുടേയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാൻ ഭയപ്പെടുന്നത്. ലൈംഗികത് എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാൻ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം അപർണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊൾ പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക് വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട് എന്നെ അവർക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളർത്തി.

അന്നൊക്കെ അപർണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി.

16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപർണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപർണയോട് പറഞ്ഞിരുന്നത് ഞാൻ അയാളോട് പ്രണയഭ്യർത്ഥന നടത്തിയെന്നും അപർണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അപർണ അയാളുടെ എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു .

അന്ന് അപർണ്ണ എന്നോട് പറഞ്ഞത് അയാൾക്ക് ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. അപർണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെൺകുട്ടി എഴുതിയത് രജീഷ് എന്റടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്. ആ പെൺകുട്ടി ഫേക്ക് അല്ല.

ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു… ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത് പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *