പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ പിടിപ്പുകേട്; സർക്കാരിനെ വെട്ടിലാക്കി അമികസ് ക്യൂറി റിപ്പോർട്ട്

Loading...
  • 31
    Shares

കൊച്ചി: 2018ൽ സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിന് കാരണം ഡാം തുറന്നുവിട്ടതിലെ അപാകതയെന്ന് അമികസ് ക്യൂറിയുടെ റിപ്പോർട്ട്. കേരളത്തിലെ ഭൂരിഭാഗം ജില്ലകളെയും ബാധിച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ അപാകതയെന്നാണ് അമികസ് ക്യൂറി ജേക്കബ് പി അലക്‌സ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

49 പേജുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിന് കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അമികസ് ക്യൂറി ശുപാർശ ചെയ്തിട്ടുണ്ട്.

പ്രളയത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് ഹൈക്കോടതിക്ക് മുന്നിൽ 16 ഹർജികൾ എത്തിയിരുന്നു. ഹർജികളിൽ തീർപ്പാക്കാനാണ് കോടതി അഭിഭാഷകനായ ജേക്കബ് പി അലക്‌സിനെ അമികസ് ക്യൂറിയായി നിയോഗിച്ചത്. നിരവധി പഠനങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ ഇത് കൃത്യമായി പരിശോധിച്ചില്ല. ഡാമുകൾ തുറന്നുവിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തില്ല. അലർട്ട് നൽകാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര കമ്മിറ്റി ഇക്കാര്യത്തിൽ വിശദപഠനം നടത്തണം. കാലാവസ്ഥ വിദഗ്ധർ, ഡാം മാനേജ്‌മെന്റ് വിദഗ്ധർ തുടങ്ങിയവർ സമിതിയിലുണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പ്രളയം മനുഷ്യനിർമിതാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മൂർച്ച കൂട്ടുന്നതാണ് അമികസ് ക്യൂറിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് പ്രചാരണ വിഷയമാക്കാനും സാധ്യതയേറെയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *