ശബരിമലയെ ഉപയോഗിച്ച് ദക്ഷിണേന്ത്യ പിടിക്കണമെന്ന അമിത് ഷായുടെ നിർദേശം ഏറ്റെടുത്ത് ബിജെപി; സമരം അന്യ സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കുമെന്ന് ശ്രീധരൻ പിള്ള

  • 16
    Shares

ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിൻസ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭമാണ് ശബരിമലയിൽ ബിജെപിയുടെ മാർഗമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. ശബരിമലയെ എങ്ങനെ രാഷ്ട്രീയവത്കരിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാമെന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ഇന്നത്തെ വാക്കുകളും അതിലേക്കാണ് ചൂണ്ടുന്നത്.

ശബരിമല സമരം അന്യസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് ശ്രീധരൻ പിള്ള ഇന്ന് പറഞ്ഞത്. സംസ്ഥാനത്ത് രാക്ഷസ ഭരണമാണെന്നും ശബരിമലയുടെ പൈതൃകം തകർക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിക്കുന്നു. ഇന്നലെ പുലർച്ചെ 1.45വരെ മരക്കൂട്ടത്ത് കുത്തിയിരുന്ന് ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ശ്രീധരൻ പിള്ള ഇക്കാര്യം പറഞ്ഞത്.

വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കൂടി സമരം വ്യാപിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള പറയുന്നു. മംഗലാപുരത്ത് നടന്ന ആർഎസ്എസ് ബിജെപി യോഗത്തിൽ ശബരിമല വിഷയത്തെ പരമാവധി ചൂഷണം ചെയ്ത് ദക്ഷിണേന്ത്യ പിടിക്കാൻ അമിത് ഷാ നിർദേശം നൽകിയതായി വാർത്തകൾ വന്നിരുന്നു. തൊട്ടടുത്ത ദിവസം തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശബരിമല സമരം അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

 

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *