മുസ്ലീം പള്ളികളിലെ ഉച്ചഭാഷണി മാറ്റാത്തതെന്ത്, കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോയെന്ന് അമിത് ഷാ; കള്ളം പറഞ്ഞ് വർഗീയ ചേരിതിരിവിനായി ബിജെപി അധ്യക്ഷൻ

  • 67
    Shares

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ നടപ്പാക്കാൻ ബാധ്യതയുള്ളതെന്ന് ചോദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി പ്രസിഡന്റ്. മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ എടുത്തു മാറ്റാൻ സുപ്രീം കോടതി വിധിയുണ്ട്. ഇതെന്താണ് സർക്കാർ നടപ്പാക്കാത്തതെന്ന് അമിത് ഷാ ചോദിച്ചു

2000ലധികം ശബരിമല ഭക്തർ ജയിലിലാണ്. മൂപ്പതിനായിരത്തോളം പേർക്കെതിരെ കേസുണ്ട്. സുപ്രീം കോടതി വിധി പറഞ്ഞാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ ഇതേ സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ സർക്കാർ എടുത്ത് മാറ്റിയെന്ന് അമിത് ഷാ ചോദിച്ചു

പതിവ് പോലെ കള്ളം പറഞ്ഞ് ജനങ്ങളെ വർഗീയമായി തിരിക്കുക എന്ന തന്ത്രമാണ് അമിത് ഷാ പാലക്കാടും പയറ്റിയത്. മുസ്ലിം പള്ളികൾ, ക്രിസത്യൻ പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ പുറത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തിൽ സ്ഥാപിക്കരുതെന്നും ഉച്ചഭാഷിണികളിലെ ശബ്ദം ആ പരിസരത്ത് മാത്രം ഒതുങ്ങണമെന്നുമായിരുന്നു സുപ്രീം കോടതി നിർദേശം. ഇതാണ് മുസ്ലിം പള്ളികളിലെ ഉച്ച ഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവെന്ന് ബിജെപി അധ്യക്ഷൻ പച്ചക്കള്ളം തട്ടിവിട്ടിരിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *