കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന ആദ്യ യാത്രക്കാരനായി അമിത് ഷാ മാറുമോ; അനുമതി തേടി ജില്ലാ നേതൃത്വം

  • 10
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 27ന് കണ്ണൂരിൽ എത്തും. ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ എത്തുന്നത്. പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാനുള്ള നീക്കങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നത്. ഇതിനായി ജില്ലാ നേതൃത്വം അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ കണ്ണൂരിൽ ഇറങ്ങുന്ന ആദ്യ യാത്രക്കാരനാകും അമിത് ഷാ

കരിപ്പൂരിൽ പ്രത്യേക വിമാനത്തിലിറങ്ങി അവിടെ നിന്ന് റോഡ് മാർഗം കണ്ണൂരിലെത്താനാണ് ആദ്യം വിചാരിച്ചിരുന്നത്. രാവിലെ 10 മണിക്കാണ് കണ്ണൂരിൽ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെ തിരുവനന്തപുരത്തും അമിത് ഷാക്ക് പരിപാടിയുണ്ട്. ഇതാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയിരിക്കുന്നത്.

സാങ്കേതിക പ്രശ്‌നങ്ങളില്ലെങ്കിൽ അനുമതി ലഭിക്കാനാണ് സാധ്യത. ഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *