അമിത് ഷായുടെ പ്രസ്താവന ജനാധിപത്യവിരുദ്ധമെന്ന് സിപിഎം പിബി

  • 15
    Shares

കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. ശബരിമല വിഷയത്തിലാണ് അമിത് ഷാ കേരളാ സർക്കാരിനെതിരെ സംസാരിച്ചത്. ഭക്തരെ അടിച്ചമർത്തുന്നത് നിർത്തിയില്ലെങ്കിൽ സർക്കാരിനെ വലിച്ചു താഴെയിടുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇത് തീർത്തും ജനാധിപത്യവിരുദ്ധമാണെന്ന് പിബി കുറ്റപ്പെടുത്തി

അമിത് ഷായുടെ പ്രസ്താവന ഏകാധിപത്യത്തിന്റെയും ജനാധിപത്യവിരുദ്ധ നയത്തിന്റെയും പ്രകടനമാണ്. കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോൽപ്പിക്കണമെന്നും പിബി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും പി ബി പിന്തുണച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *