അമിത് ഷാ കണ്ണൂരിലെത്തി; വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിലെത്തി. രാവിലെ 11. 50ഓടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അമിത് ഷാ എത്തിയത്. കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന ആദ്യ യാത്രക്കാരനാണ് അമിത് ഷാ
സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം അമിതിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. തുടർന്ന് പിണറായിയിലേക്ക് അമിത് ഷാ പോകും. സംഘർഷത്തിൽ കൊല്ലപ്പെട്ട ആർ എസ് എസുകാരന്റെ വീട് സന്ദർശിക്കും.