അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്ന സർക്കാരിനെ വലിച്ചു താഴെയിറക്കാൻ മടിക്കില്ലെന്ന് അമിത് ഷാ

  • 25
    Shares

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അധ്യക്ഷൻ അമിത് ഷാ. അയ്യപ്പഭക്തരെ അടിച്ചമർത്തുന്ന സർക്കാരിനെ വലിച്ചു താഴെയിറക്കാൻ മടിക്കില്ലെന്ന് അമിത് പറഞ്ഞു. അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. അടിച്ചമർത്തൽ നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു

അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് തീക്കളിയാണ്. ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം നിൽക്കും. മോദിസർക്കാർ നിരവധി പദ്ധതികൾ കേരളത്തിനായി പ്രഖ്യാപിച്ചു. എയിംസ് അനുവദിച്ചു, പാലക്കാട് ഐഐടി അനുവദിച്ചു, കൊച്ചിയിൽ റെയിൽ കോച്ച് ഫാക്ടറി അനുവദിച്ചു, ദേശീയ പാത വികസന പദ്ധതികൾ. പക്ഷേ കേരളാ സർക്കാർ ഭൂമി ഏറ്റെടുത്തത് നൽകിയില്ലെന്ന് ഷാ പറഞ്ഞു

കേരളത്തിന്റെ വികസനം നടപ്പാക്കാൻ കഴിയുമെങ്കിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമായിരിക്കും. അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന് കോടതികൾ പിൻമാറണം. ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *