അമിത് ഷായുടെ കളികൾ കേരളത്തിന്റെ മണ്ണിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി

  • 11
    Shares

ശബരിമലയെ കലാപഭൂമിയാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യൻ ആശയങ്ങൾ ഇവിടെ വിലപ്പോകില്ല. അമിത് ഷാ പലസ്ഥലത്തും പലതും നടത്തിയതായി കേട്ടിട്ടുണ്ട് പക്ഷേ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും നാടാണിത്. കേരളത്തിന്റെ മണ്ണിൽ അമിത് ഷായുടെ കളികൾ നടക്കില്ല

അമിത് ഷായുടെ വാക്കും കേട്ട് ശബരിമലയിൽ അക്രമം കാണിക്കാൻ സംഘ്പരിവാറുകാർ ഇറങ്ങിയാൽ അതിന്റെ ഫലം അവർ തന്നെ അനുഭവിക്കേണ്ടി വരും. ശബരിമലയിൽ എല്ലാ വിശ്വാസികൾക്കും സർക്കാർ സംരക്ഷണം നൽകും.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അവിടെ നടക്കുന്ന അക്രമങ്ങൾ പോലീസിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *