അമിത് ഷായ്ക്ക് കേരളത്തിലെ ജനങ്ങളെ മനസ്സിലായിട്ടില്ല; സർക്കാരിനെയൊന്നും താഴെയിടാനുള്ള ശക്തി ബിജെപിക്കില്ലെന്ന് ചെന്നിത്തല

  • 34
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വിഭാഗീയത ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ അമിത് ഷായ്ക്ക് കേരളത്തിലെ ജനങ്ങളെ ഇതുവരെ മനസ്സിലായിട്ടില്ല. എൽഡിഎഫ് സർക്കാരിനെ താഴെയിടാനുള്ള ശക്തി കേരളത്തിൽ ബിജെപിക്കില്ല.

എൽഡിഎഫ് സർക്കാരിനെ അവസരം കിട്ടിയാൽ ജനങ്ങൾ തന്നെ പിരിച്ചുവിട്ടോളും. അമിത് ഷാ അത് ചെയ്യേണ്ട കാര്യമില്ല. കേരളത്തിനെ ജാതീയമായി വേർതിരിക്കാനാണ് മുഖ്യമന്ത്രി നോക്കുന്നത്. സ്ഥിതിഗതികൾ വഷളാക്കുകയാണ് സർക്കാർ. ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കാനുള്ള ശ്രമമാണ് ഇതെല്ലാമെന്നും ചെന്നിത്തല പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *