ഡി വൈ എഫ് ഐക്കാരെ പോലീസ് വേഷം കെട്ടിച്ച് സുപ്രീം കോടതി വിധിക്കെതിരായ സമരം തകർക്കാൻ ശ്രമിച്ചതായി അമിത് ഷാ

Loading...
  • 13
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ രാജ്യത്തിന്റെ പരമോന്നത കോടതി വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ബിജെപിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ. വിശ്വാസ സംരക്ഷണത്തിനായി ബിജെപി ഏതറ്റം വരെയും പോകുമെന്ന് തൃശ്ശൂരിൽ അമിത് ഷാ പറഞ്ഞു. ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സ്ത്രീപ്രവേശനത്തിന് വേണ്ടി സുപ്രീം കോടതിയിൽ പോയ സംഘപരിവാർ പ്രവർത്തകരെ കുറിച്ച് അമിത് ഷാ ശബ്ദിച്ചില്ല

ഡിവൈഎഫ്‌ഐക്കാരെ പോലീസ് വേഷം കെട്ടിച്ച് നിർത്തി സമരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന ആരോപണമൊക്കെയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ തൃശ്ശൂരിൽ വന്ന് ഉന്നയിച്ചത്. കോടതി വിധിയുടെ മറവിൽ ഭക്തർക്കെതിരെ അക്രമം അഴിച്ചുവിടുകയും ജയിലിൽ അടക്കുകയും ചെയ്തു. ശബരിമല വിധി നടപ്പാക്കാൻ എന്താണ് തിടുക്കമെന്നും ഷാ ചോദിച്ചു.

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. ഭരണഘടനാ സ്ഥാപനങ്ങളോട് ബിജെപി നേതാക്കൾക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് നേരത്തെ ഉയർന്ന ആരോപണമാണ്. ഇത് ഒന്നുകൂടി തെളിയിക്കുന്നതായിരുന്നു ബിജെപി ദേശീയ പ്രസിഡന്റിന്റെ തൃശ്ശൂരിലെ പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *