‘പാക്കിസ്ഥാനാണോയെന്ന് ‘ അദ്ദേഹത്തിന് സംശയമുള്ള വയനാട്ടിലേക്ക് അമിത് ഷാ എത്തുന്നു; ഈ മാസം 16ന്

  • 62
    Shares

വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണ പരിപാടികൾക്കായി അമിത് ഷാ എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 16ന് അമിത് ഷാ വയനാട്ടിൽ എത്തുമെന്നാണ് ബിജെപിയുടെ നേതാക്കൾ അറിയിക്കുന്നത്. രാഹുൽ ഗാന്ധിയാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. എൽ ഡി എഫിന് വേണ്ടി പി പി സുനീറാണ് മത്സര രംഗത്തുള്ളത്

രാഹുൽ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കടുത്ത വർഗീയ പരാമർശങ്ങളാണ് പതിവ് പോലെ അമിത് ഷാ അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ നാക്കിൽ നിന്നും പ്രവഹിച്ചത്. മുസ്ലിം ലീഗിന്റെ കൊടി കണ്ട് വയനാട് പാക്കിസ്ഥാനാണോയെന്ന് സംശയിച്ചു പോയതായി അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷായുടെ ഈ പരാമർശം വൻ വിവാദമാകുകയും ചെയ്തു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ഇതിനെതിരെ മൗനം പാലിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചിരുന്നു

വയനാടിന്റെ ചരിത്രമറിയാത്തത് കൊണ്ടാണ് അമിത് ഷായ്ക്ക് ഇങ്ങനെ പറയേണ്ടി വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മണ്ഡലത്തിൽ വൻ റോഡ് ഷോ നടത്തിയാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം എൽ ഡി എഫും ആയിരങ്ങളെ അണിനിരത്തി റോഡ് ഷോ നടത്തിയിരുന്നു. അമിത് ഷായുടെ വരവോടെ മണ്ഡലത്തിലെ ശക്തി പ്രകടനമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അതേസമയം ദേശീയ അധ്യക്ഷന്റെ വയനാടിനെ പരാമർശിച്ചു കൊണ്ടുള്ള വിടുവായത്തരം തിരിച്ചടിയാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *