ഒടുവിൽ ദിലീപിന്റെ പ്രതികരണവും എത്തി; നടിയുടെ അവസരങ്ങൾ താൻ നഷ്ടപ്പെടുത്തിയിട്ടില്ല

Loading...
  • 110
    Shares

താരസംഘടനയായ എഎംഎംഎയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ദിലീപ്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ താൻ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. അത്തരത്തിലൊരു പരാതി നടി സംഘടനക്ക് നൽകിയിരുന്നുവെങ്കിൽ വിശദീകരണം ചോദിക്കുമായിരുന്നുവെന്നും ദിലീപ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ഇയാളെ എഎംഎംഎയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നടിമാർ രാജിവെച്ചത്. തന്റെ അഭിനയ അവസരങ്ങൾ ദിലീപ് തട്ടി മാറ്റിയിട്ടുണ്ടെന്നും പരാതിപ്പെട്ടപ്പോൾ സംഘടന ഒരു നടപടിയും എടുത്തില്ലെന്നും ആക്രമിക്കപ്പെട്ട നടി രാജിയെ കുറിച്ച് പ്രതികരിച്ചപ്പോൾ വെളിപ്പെടുത്തിയിരുന്നു.

അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് നടിയുടെ പരാതി ലഭിച്ചില്ലെന്നാണ് എഎംഎംഎ വാദിക്കുന്നത്. എന്നാൽ നടിയുടെ പരാതി ലഭിച്ചതായി സംഘടനയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *