ദിലീപ് വിഷയത്തിൽ താരസംഘടന പിളർപ്പിലേക്ക് എത്തിയിരുന്നു; തുടക്കം മുതലെ നടിക്കൊപ്പം

Loading...
  • 58
    Shares

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ താരസംഘടനയായ എഎംഎംഎ പിളർപ്പിന്റെ വക്കിലെത്തിയിരുന്നതായി പ്രസിഡന്റ് മോഹൻലാൽ. എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അവൈലബിൾ മീറ്റിംഗിലാണ് ദിലീപ് വിഷയത്തിൽ സംഘടന പിളർന്നേക്കുമെന്ന ഘട്ടത്തിലെത്തിയത്. കടുത്ത ഭിന്നതയാണ് സംഘടനയിലുണ്ടായിരുന്നു. ഏറെ നേരം നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ സംഘടനയുടെ ബൈലോ പ്രകാരം പുറത്താക്കിയ തീരുമാനം നിയമപരമല്ലെന്ന് വ്യക്തമായതോടെയാണ് അത് മരവിപ്പിച്ചത്.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. വനിതാ ്അംഗങ്ങളടക്കം മൗനം പാലിക്കുകയായിരുന്നു. ദിലീപിനെതിരെ ഇന്ന് പ്രതിഷേധിക്കുന്ന ആരെയും അന്ന് കണ്ടില്ല. സംഘടനയിലേക്ക് തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികപരമായി ദിലീപ് ഇപ്പോൾ സംഘടനക്ക് പുറത്ത് തന്നെയാണെന്നും മോഹൻലാൽ പറഞ്ഞു

എഎംഎംഎ തുടക്കം മുതലേ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. അവർക്ക് എല്ലാവിധ സഹായങ്ങളും എപ്പോൾ വേണമെങ്കിലും നൽകാൻ തയ്യാറാണ്. നടിയെ ഒരുതരത്തിലും മാറ്റി നിർത്തിയിട്ടില്ല. സിനിമയിലെ അവസരങ്ങൾ ദിലീപ് തട്ടിത്തെറിപ്പിക്കുന്നുവെന്ന തരത്തിൽ അവർ സംഘടനക്ക് പരാതി എഴുതി നൽകി തന്നിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. നാല് നടിമാർ രാജി വെച്ചതിൽ രണ്ട് പേരുടെ രാജിക്കത്ത് മാത്രമാണ് ലഭിച്ചിട്ടുള്ളത്. രാജിവെച്ചവർ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാൽ പോലും ഇനി ജനറൽ ബോഡി യോഗം കൂടാതെ തീരുമാനമെടുക്കാനാകില്ലെന്നും മോഹൻലാൽ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *