പരസ്യ പ്രതികരണങ്ങൾ വിലക്കി എഎംഎംഎ; പ്രശ്‌നങ്ങൾ സംഘടനക്കുള്ളിൽ പരിഹരിക്കണം

  • 21
    Shares

അംഗങ്ങളുടെ പരസ്യ പ്രതികരണങ്ങൾ വിലക്കി മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ. സംഘടനക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് അവിടെ തന്നെ സംസാരിച്ച് പരിഹരിക്കണമെന്ന് അംഗങ്ങൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു

ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ രാജികത്ത് നൽകിയതായി എഎംഎംഎ സ്ഥിരീകരിച്ചു. സംഘടനക്കുള്ളിലെ വിവാദവുമായി ബന്ധപ്പെട്ട് നടൻ ജോയ് മാത്യുവിനെയും തിലകന്റെ വിവാദവുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകനെയും എഎംഎംഎ ചർച്ചക്ക് വിളിച്ചിട്ടുണ്ട്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നാല് നടിമാർ രാജി വെച്ചത്. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർവതി, രേവതി, പത്മപ്രിയ എന്നിവർ കത്ത് നൽകിയിരുന്നു. ഇതും സംഘടന അംഗീകരിച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *