താരസംഘടനയിൽ ഭിന്നത: ജഗദീഷിനെ നിലപാട് അറിയിക്കാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിദ്ധിഖ്
ദിലീപ് വിഷയത്തിൽ താരസംഘടനയിൽ ഭിന്നത. ഡബ്ല്യു സിസി അംഗങ്ങൾ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയെ ചൊല്ലിയാണ് ഭിന്നത പുറത്തായത്. എഎംഎംഎയുടെ നിലപാട് എന്ന പേരിൽ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് സിദ്ധിഖ് തള്ളിക്കളഞ്ഞു. ജഗദീഷ് സംഘടനയുടെ വക്താവും സിദ്ധിഖ് ജനറൽ സെക്രട്ടറിയുമാണ്
നിലപാട് അറിയിക്കാൻ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിദ്ധിഖ് പറഞ്ഞു. തങ്ങൾ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നായിരുന്നു ഇന്ന് വാർത്താ സമ്മേളനം നടത്തിയപ്പോൾ സിദ്ധിഖ് പറഞ്ഞത്. ഡബ്ല്യുസിസി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജനറൽ ബോഡി വിളിക്കുമെന്നായിരുന്നു ജഗദീഷ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്.
സിദ്ധിഖിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി ജഗദീഷ് രംഗത്തുവന്നു. മോഹൻലാലുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാർത്താ കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് പറഞ്ഞു