എഎംഎംഎ ആൺ-പെൺ വ്യത്യാസമില്ലാത്ത സംഘടന; മോഹൻലാലിനെ ബഹുമാനിക്കണം: കെപിഎസി ലളിത

  • 11
    Shares

ഡബ്ല്യു സി സി അംഗങ്ങളായ നടിമാർക്കെതിരെ മുതിർന്ന നടി കെ പി എ സി ലളിത. സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനക്ക് അകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെ കൊണ്ട് കൈ കൊട്ടി ചിരിപ്പിക്കരുത്. എഎംഎംഎ ആൺപെൺ വ്യത്യാസമില്ലാത്ത സംഘടനയാണ്.

എന്റെ ഭർത്താവ് സംവിധാനം ചെയ്ത പടത്തിൽ പകരക്കാരിയായി വന്ന് നടിയായ കുട്ടിയാണ് മോഹൻലാൽ നടിയെന്ന് വിളിച്ചുവെന്ന പരാതി പറഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവർക്കും കൈ കൊട്ടി ചിരിക്കാൻ എന്തിനാണ് തുനിയുന്നത്. മോഹൻലാൽ നിരവധി അവാർഡുകൾ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോടെയാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്യേണ്ടത്.

നടിയെന്ന് വിളിച്ചതിൽ പരാതി പറയുന്നതിൽ കഴമ്പില്ല. സംഘടനയിൽ നിന്ന് പുറത്താക്കിയവർ വന്ന് മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കും. അമ്മമാരോട് ക്ഷമ പറയുന്നതുപോലെ കണക്കാക്കിയാൽ മതി. സംഘടനയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ടെന്നും കെ പി എ സി ലളിത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *