എഎംഎംഎയിൽ ഭരണഘടനാ ഭേഗദതി ബിൽ പാസാക്കി; എതിർപ്പുമായി ഡബ്ല്യു സി സി

മലയാള ചലചിത്ര താരങ്ങളുടെ കൂട്ടായ്മയായ എഎംഎംഎ ഭരണ ഘടനയിൽ ഭേദഗതി വരുത്തുന്ന ബിൽ പാസാക്കി. ജനറൽ ബോഡിയിലാണ് ബിൽ പാസാക്കിയത്. ഡബ്ല്യു സി സിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഭേദഗതി വരുത്തിയത്.

സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഭരണഘടനയിൽ മാറ്റം വരുന്നതെന്നാണ് എഎംഎംഎ അവകാശപ്പെടുന്നത്. അതേസമയം ഭേദഗതിയിൽ പ്രതിഷേധിച്ച് ഡബ്ല്യു സിസി അംഗങ്ങളായ രേവതിയും പാർവതിയും യോഗവേദി വിട്ടിറങ്ങി. നിലപാട് രേഖാ മൂലം അറിയിക്കുമെന്ന് ഡബ്ല്യു സി സി അറിയിച്ചു.

അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളില്ലെന്നും ഉപസമിതികളിൽ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടില്ലെന്നും ഡബ്ല്യു സി സി ആരോപിച്ചു. ചർച്ചകൾ കൂടാതെയാണ് കരട് തയ്യാറാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *