ദിലീപ് ഇപ്പോൾ താരസംഘടനയിൽ ഇല്ല; രാജി ചോദിച്ചുവാങ്ങിയതെന്ന് മോഹൻലാൽ

  • 11
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ഇപ്പോൾ താരംസംഘടനയായ എഎംഎംഎയിൽ ഇല്ലെന്ന് പ്രസിഡന്റ് മോഹൻലാൽ. ദിലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. കൊച്ചിയിൽ ചേർന്ന എഎംഎംഎ അവെയ്‌ലബിൾ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ

ദീലിപിന്റെ രാജിക്കാര്യത്തിൽ എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹൻലാൽ പറഞ്ഞു. രാജിവെച്ചവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യു സി സിയുടെ ആവശ്യത്തിൽ നടിമാർ വീണ്ടും സംഘടനക്ക് അപേക്ഷ നൽകണമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. കാര്യങ്ങൾ ഇത്തരമൊരു അവസ്ഥയിലേക്ക് നീങ്ങിയത് ഏറെ വേദനപ്പെടുത്തിയെന്നും മോഹൻലാൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *