രാജിവെച്ച നടിമാർ വന്നാൽ തിരിച്ചെടുക്കും, മാപ്പ് പറയേണ്ടതില്ലെന്നും മോഹൻലാൽ
താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ നാല് നടിമാരും വന്നാൽ തിരിച്ചെടുക്കും. മാപ്പെഴുതി നൽകേണ്ടതെന്നും പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി. നടിമാരെ തിരിച്ചെടുക്കണമെങ്കിൽ മാപ്പെഴുതി നൽകണമെന്നതായിരുന്നു എഎംഎംഎയുടെ മുൻനിലപാട്.
ഡബ്ല്യു സി സിയുടെ ഹർജിയെ നിയമപരമായി നേരിടും. ഹർജിക്ക് അഭിഭാഷകർ മറുപടി പറയും. അബൂദബിയിൽ നടക്കുന്ന അമ്മ ഷോയ്ക്ക് ആഭ്യന്തര പ്രശ്നപരിഹാര സെൽ രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി റിമ കല്ലിങ്കലാണ് ഡബ്ല്യു സി സിക്ക് വേണ്ടി ഹർജി നൽകിയത്.