അവരെ നടിമാർ എന്നു തന്നെ വിളിക്കാം; ഡബ്ല്യുസിസി അംഗങ്ങളെ നടിമാർ എന്നാവർത്തിച്ച് മോഹൻലാൽ
ഡബ്ല്യു സി സി അംഗങ്ങളെ നടിമാർ എന്ന് വിശേഷിപ്പിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ. ദിലീപിന്റെ രാജിക്കാര്യം വ്യക്തമാക്കാൻ കൊച്ചിയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് നടിമാർ എന്ന് മോഹൻലാൽ ആവർത്തിച്ചത്. കഴിഞ്ഞ ദിവസം തങ്ങളുടെ പേര് പറയാതെ മോഹൻലാൽ നടിമാർ എന്ന് മാത്രം സംബോധന ചെയ്തതായി രേവതി, പാർവതി, പദ്മപ്രിയ തുടങ്ങിയവർ ആരോപിച്ചിരുന്നു.
അമ്മയുടെ പ്രസിഡന്റ് എന്ന നിലക്കല്ല, വ്യക്തിപരമായാണ് തനിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് മോഹൻലാൽ പറഞ്ഞു. രേവതിയും താനുമായി നല്ല സൗഹൃദമാണുള്ളത്. നന്നേ ചെറുപ്പത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങൾ. അവർക്ക് വ്യക്തിപരമായ വിരോധമുണ്ടോയെന്ന് തനിക്കറിയില്ലെന്നും മോഹൻലാൽ പറഞ്ഞു.