ആരോപണങ്ങൾ മോഹൻലാലിന്റെ തലയിൽ മാത്രം കെട്ടിവെക്കരുതെന്ന് എഎംഎംഎ

Loading...
  • 11
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെയാ ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയത്തെ തുടർന്നാണെന്ന് താരസംഘടനയായ എഎംഎംഎ. അധികം വൈകാതെ ജനറൽ ബോഡി വിളിച്ചുകൂട്ടാമെന്ന് കരുതുന്നു. ചടങ്ങൾക്കപ്പുറം. ധാർമികതയിൽ ഊന്നിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്ന് സംഘടന പ്രതീക്ഷിക്കുന്നതായി എഎംഎംഎ വക്താവ് ജഗദീഷ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ദിലീപീന്റെ വിഷയത്തിൽ തീരുമാനമെടുത്തത് ജനറൽ ബോഡിയായതിനാൽ തിരുത്താനുള്ള അവകാശവും ജനറൽ ബോഡിക്കാണ്. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് മോഹൻലാൽ വ്യക്തമാക്കിയതാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ മാത്രം കെട്ടിവെച്ച് ആരോപണങ്ങൾ ഉന്നയിക്കരുതെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് എഎംഎംഎക്ക്. കോടതി വിധിക്കുന്നതുവരെ കുറ്റാരോപിതൻ നിരപരാധിയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *