എ.എം.എം.എയിൽ ആൺകോയ്മ, മുഖമുദ്ര സ്ത്രീവിരുദ്ധതയാണോയെന്ന് പി കെ ശ്രീമതി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയയായ നടൻ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിമർശനവുമായി പി കെ ശ്രീമതി എംപി. താരസംഘടനയിൽ ആൺകോയ്മയാണെന്നും എഎംഎംഎയുടെ പ്രസിഡന്റ് മോഹൻലാൽ കേരളത്തിലെ ലക്ഷക്കണക്കിന് അമ്മമാരുടെ മനസ്സിലുയർന്നു വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുമോയെന്നും പി കെ ശ്രീമതി എംപി ചോദിച്ചു

ഒരു കാലത്ത് സിനിമയിൽ നായകൻമാർക്കും നായികമാർക്കും തുല്യപദവിയായിരുന്നു. പ്രതിഭകളായ ഒട്ടനവധി യുവതികളായ സിനിമാ താരങ്ങൾ കേരളത്തിലുണ്ട്. എന്നാൽ അവരർഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ല. ഇടതുപക്ഷം സ്ത്രീസുരക്ഷക്ക് വളരെയധികം വില കൽപ്പിക്കുന്നു. എഎംഎംഎയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വ്യക്തമാണ്.

സ്ത്രീ വിരുദ്ധതയാണോ എഎംഎംഎയുടെ മുഖമുദ്രയെന്നും പി കെ ശ്രീമതി ചോദിച്ചു . ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനത്തിലൂടെ താരസംഘടന കൈക്കൊണ്ടത്.

അമ്മ, ദിലീപ്, പി കെ ശ്രീമതിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *