സിദ്ധിഖിന്റേത് അച്ചടക്ക ലംഘനമെന്ന് ജഗദീഷ്; സൂപ്പർ ബോഡി ആകേണ്ടെന്ന് ബാബുരാജ്

  • 14
    Shares

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ ദിലീപിന് വേണ്ടി സ്വീകരിച്ച നിലപാടിൽ താരസംഘടനയായ അമ്മയിലെ ഭിന്നത കൂടുതൽ മറ നീക്കി പുറത്തുവരുന്നു. ഡബ്ല്യു സി സി അംഗങ്ങൾക്കെതിരെ തിങ്കളാഴ്ച സിദ്ധിഖും കെ പി എ സി ലളിതയും നടത്തിയ വാർത്താ സമ്മേളനത്തെ തള്ളി എഎംഎംഎ നേതൃത്വം രംഗത്തുവന്നു. ജഗദീഷും ബാബുരാജുമാണ് ഇവർക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

കുറ്റാരോപിതനായ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പത്രസമ്മേളനം വിളിച്ചു ചേർത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ സാധിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. ആരോപണ വിധേയനായ ഒരാളെ ന്യായീകരിച്ച് നടത്തുന്ന പത്രസമ്മേളനം അതേ ആളുടെ സെറ്റിൽ വെച്ച് തന്നെ സംസാരിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി എന്താണ്. അതിൽ ഒരു ധാർമികതയുമില്ലെന്ന് ജഗദീഷ് തുറന്നടിച്ചു.

ധാർമികതയിലൂന്ന് തീരുമാനം എടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അതാവശ്യപ്പെടുന്നുണ്ട്. ആ ധാർമികത എന്താണെന്ന് തീരുമാനിക്കേണ്ടത് ജനറൽ ബോഡിയാണെന്നും ജഗദീഷ് പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് മലയാളം റിപ്പോർട്ട് ചെയ്തു

ലളിത ചേച്ചി സംഗീത നാടക അക്കാദമി ചെയർപേഴ്‌സണായിരിക്കും. പക്ഷേ സംഘടനയുടെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ജനറൽ ബോഡി കൂടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ സിദ്ധിഖ് ജനറൽ ബോഡി കൂടില്ലെന്നും പറഞ്ഞു. ജനറൽ ബോഡി എന്ന് കൂടും എന്ന് തീരുമാനിക്കേണ്ടത് സിദ്ധിഖ് അല്ല. രാജിവെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നതിൽ മോഹൻലാലിന് സന്തോഷമേയുള്ളു. വലിയൊരു അതിക്രമത്തിലൂടെ കടന്നുപോയ കുട്ടി മാപ്പ് പറയണമെന്ന് സിദ്ധിഖ് പറഞ്ഞതിനെയും ജഗദീഷ് രൂക്ഷമായി വിമർശിച്ചു

സംഘടനയുടെ പേരിൽ ദിലീപിനെ പിന്തുണക്കാൻ സാധിക്കില്ലെന്ന് ബാബുരാജും മുന്നറിയിപ്പ് നൽകി. സിദ്ധിഖും കെപിഎസി ലളിതയും വാർത്താ സമ്മേളനം വിളിച്ചത് ആരുടെ അനുവാദത്തോടെയാണെന്ന് മനസ്സിലാകുന്നില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയല്ലാതെ മറ്റൊരു സൂപ്പർ ബോഡി വേണ്ടെന്നും ഇതിനൊക്കെ പഴി കേൾക്കുന്നത് മോഹൻലാലാണെന്നും ബാബുരാജ് പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *