എഎംഎംഎയുടെ പ്രത്യേക യോഗം ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടി ലഭിച്ചില്ലെന്ന് രേവതി

  • 10
    Shares

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ പ്രത്യേക യോഗം ആവശ്യപ്പെട്ട് നൽകിയ കത്തിന് ഇതുവരെ പ്രതികരണം വന്നിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, രമ്യാ നമ്പീസൻ, ഗീതു മോഹൻദാസ് എന്നിവർ രാജിവെച്ചതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാർവതി എന്നിവർ പ്രത്യേക യോഗം ആവശ്യപ്പെട്ട് കത്ത് നൽകിയത്. കത്തിന് ഇതുവരെ അവർ മറുപടി നൽകിയിട്ടില്ലെന്ന് രേവതി പറഞ്ഞു

മറുപടിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. കേസിലെ പ്രതിയെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനാണ് പ്രത്യേക യോഗം ചേരണമെന്ന് ആവശ്യപ്പെട്ടതെന്നും രേവതി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ഈ സംഘടനയുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെ എന്തുതരം ബഹുമാനാണ് നിങ്ങൾ അവൾക്ക് നൽകുന്നത്. കോടതിയിൽ കേസ് ഇപ്പോഴും നടക്കുമ്പോഴും ഇങ്ങനെയൊരു തീരുമാനം എങ്ങനെ എടുക്കാൻ സാധിച്ചുവെന്നും രേവതി ചോദിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *