ചവിട്ടി കടലിൽ ഇടാനുള്ള ബലമൊന്നും ആ കാലിനില്ല; എ എൻ രാധാകൃഷ്ണനെ പരിഹസിച്ച് മുഖ്യമന്ത്രി

  • 13
    Shares

തന്നെ ചവിട്ടി അറബിക്കടലിൽ ഇടുമെന്ന് അധരവ്യായാമം നടത്തിയ ബിജെപിയുടെ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ചവിട്ടി കടലിലിടാൻ എ എൻ രാധാകൃഷ്ണന്റെ കാലിന് നിലവിലുള്ള ബലം മതിയാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാല് കൊണ്ട് ഒരുപാട് ചവിട്ടു കൊണ്ടിട്ടുള്ള ശരീരമാണ് ഇതെന്നും മലപ്പുറത്ത് നടന്ന പരിപാടിയിൽ പിണറായി വിജയൻ ഓർമിപ്പിച്ചു

ശബരിമലയിൽ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സർക്കാർ ഇടപെട്ടത്. ആചാരങ്ങളുടെ വക്താക്കളായി ചമയുന്നവർ ആചാരലംഘനം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ കണ്ടത്. ശബരിമലയെ കയ്യടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുടെ സർക്കുലർ പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *