തൃപ്തി ദേശായിയെ പിണറായി വിജയൻ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബിജെപി നേതാവ് രാധാകൃഷ്ണൻ
തൃപ്തി ദേശായിയെ ആചാരം ലംഘിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തുകയായിരുന്നുവെന്ന ആരോപണവുമായി ബിജെപിയുടെ നേതാവ് എഎൻ രാധാകൃഷ്ണൻ. തൃപ്തി ദേശായിയുടെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ഫോൺ കോളുകൾ പരിശോധിക്കണമെന്നും ഇയാൾ പറഞ്ഞു
നെടുമ്പാശ്ശേരിയിൽ പ്രതിഷേധിക്കുന്ന സംഘപരിവാറുകാർക്ക് നേതൃത്വം നൽകാൻ എത്തിയതാണ് രാധാകൃഷ്ണൻ. തൃപ്തി ദേശായിയെ ശബരിമലയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു