യതീഷ് ചന്ദ്രയും ബിജെപി നേതാക്കളും തമ്മിൽ രൂക്ഷ വാക്‌പോര്; മുഖത്ത് നോക്കി പേടിപ്പിക്കുന്നുവെന്ന് എ എൻ രാധാകൃഷ്ണൻ

  • 179
    Shares

നിലയ്ക്കലിൽ ബിജെപി നേതാക്കളും എസ് പി യതീഷ് ചന്ദ്രയും തമ്മിൽ രൂക്ഷമായ വാക് പോര്. സ്വകാര്യ വാഹനങ്ങളിൽ പമ്പയിലേക്ക് പോകാൻ ബിജെപി നേതാക്കൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് എസ് പിയോട് എ എൻ രാധാകൃഷ്ണൻ കയർത്തു. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന ട്രാഫിക് ജാമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകുമോയെന്ന് എസ് പി ചോദിച്ചതോടെ പതിവ് പോലെ എ എൻ രാധാകൃഷ്ണൻ അധരവ്യായാമം തുടരുകയായിരുന്നു

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ് പിയും തമ്മിലായിരുന്നു തർക്കമുണ്ടായത്. പ്രളയത്തെ തുടർന്ന് സ്വാകര്യ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കാറില്ലെന്ന് എസ് പി കേന്ദ്രമന്ത്രിയെ അറിയിച്ചു. എന്നാൽ ബിജെപി നേതാക്കളുടെ സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി വാശി പിടിച്ചു. ട്രാഫിക് ബ്ലോക്കുണ്ടായാൽ ഉത്തരവാദിത്വമുണ്ടാകുമോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചതോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതോടെയാണ് എ എൻ രാധാകൃഷ്ണൻ ചീത്തവിളി തുടങ്ങിയത്.

നിങ്ങൾ മന്ത്രിയോട് ചൂടാകുന്നോ, മുഖത്ത് നോക്കി എന്തിനാ പേടിപ്പിക്കുന്നേ എന്നായിരുന്നു എ എൻ രാധാകൃഷ്ണന്റെ ചോദ്യം. ഇതോടെ നിങ്ങൾ ഉത്തരവാദിത്വമേറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചു. മര്യാദയ്ക്ക സംസാരിക്കണമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. ഇതോടെ പ്രതിഷേധ സൂചകമായി മന്ത്രി കെ എസ് ആര്‍ ടി സി ബസില്‍ പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *