ഷംസീറിന്റെ ഭാര്യയുടെ നിയമനം: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

  • 7
    Shares

എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ വഴിവിട്ട് നിയമനം നൽകിയെന്ന പരാതിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലേക്ക് താത്കാലിക അസി. പ്രൊഫസറുടെ ഒഴിവിലേക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലക്ക് നിയമനം നൽകിയത്

വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്നായിരുന്നു പരാതി. ഇക്കാര്യത്തിലാണ് സർക്കാരിനോടും സർവകലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയത്. വിശദീകരണം കേട്ട ശേഷമായിക്കും കേസിൽ അന്തിമ വിധി

സർവകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എംപി ബിന്ദുവാണ് പരാതി നൽകിയത്. ജനറൽ കാറ്റഗറിയിൽ നിന്ന് പ്രൊഫസർമാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നൽകിയതെന്ന് ബിന്ദു പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *