കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ അനന്തപുരി എക്‌സ്പ്രസിന് തീപിടിച്ചു

Loading...
  • 15
    Shares

കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കുള്ള അനന്തപുരി എക്‌സ്പ്രസിനാണ് തീപ്പിടിച്ചത്. കൊല്ലം സ്റ്റേഷനിലെത്തിയപ്പോഴാണ് എൻജിനുള്ളിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടത്

റെയിൽവേ ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ഇവരെത്തി തീ അണയ്ക്കുകയുമായിരുന്നു. എൻജിനിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പിടിത്തമുണ്ടായത്

സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. പുതിയ എൻജിൻ എത്തിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന് വൈകുന്നേരം 3 മണിക്ക് തിരിച്ചുപോകേണ്ട ട്രെയിനാണിത്. അതേസമയം കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *