മകന്റെ ക്യാൻസർ ചികിത്സക്ക് വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്; അനസും നമ്മളെ തോൽപ്പിക്കുകയാണ്

മകന്റെ ചികിത്സക്കായി കരുതിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങി യുവാവ്. അടൂർ സ്വദേശിയായ അനസാണ് പ്രളയ ദുരിതബാധിതർക്ക് സഹായം നൽകാനൊരുങ്ങുന്നത്.

തന്റെ മകന് റീജ്യണൽ ക്യാൻസർ സെന്ററിൽ ചികിത്സക്കായി വെച്ചിരുന്ന തുകയാണ് പ്രളയബാധിതർക്ക് വേണ്ടി നൽകാൻ അനസും കുടുംബവും തീുമാനിച്ചത്.

അനസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ

ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..

അതിജീവിക്കും നമ്മുടെ കേരളം …



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *