മകന്റെ ക്യാൻസർ ചികിത്സക്കുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങിയ അനസിനോട് സർക്കാർ; കുട്ടിയുടെ ചികിത്സ ഞങ്ങൾ ഏറ്റെടുക്കാം

മകന്റെ ക്യാൻസർ ചികിത്സക്കായി സ്വരൂപിച്ച പണം പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങിയ അനസിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. അനസിന്റെ മകന് റീജ്യണൽ ക്യാൻസർ സെന്ററിൽ ചികിത്സ ഉറപ്പ് വരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങൾ. തന്റെ വിഷമത്തേക്കാൾ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.

എന്നാൽ. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണിൽ സംസാരിച്ചിരുന്നു. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും.കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *