തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് മാറ്റിയിട്ടില്ല; ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളുമായി കലക്ടർ
തൃശ്ശൂർ പൂരത്തിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ കർശന നിലപാടുമായി തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്കേർപ്പെടുത്തിയതായി അനുപമ അറിയിച്ചു. ഈ നിലയിലുള്ള ആനകളെ ഈ ദിവസങ്ങളിൽ തൃശ്ശൂർ നഗരത്തിൽ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. നാളത്തെ കോടതി വിധിക്ക് അനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. സർക്കാർ വിലക്ക് തുടരുന്ന സാഹചര്യത്തിൽ ഒരു ആനകളെയും പൂരത്തിന് അയക്കില്ലെന്നാണ് ആന ഉടമകളുടെ അസോസിയേഷൻ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് കൃഷി മന്ത്രി ആന ഉടമകളുമായി ചർച്ച നടത്തുന്നുണ്ട്.