Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

അങ്കമാലിയിൽ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

Kerala

അങ്കമാലിയിൽ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ട് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

അങ്കമാലി കറുകുറ്റിയിൽ പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരിച്ചു. എട്ടോളം പേർക്ക് പരുക്കേറ്റു. മുല്ലപ്പറമ്പിൽ ഷാജുവിന്റെ മകൻ സൈമണാണ് പരുക്കേറ്റത്.

അങ്കമാലി കറുകുറ്റി മാമ്പ്ര പള്ളി പെരുന്നാളിനിടെയാണ് അപകടം. പരുക്കേറ്റവരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. വെടിക്കെട്ടിനിടെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടർന്നാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

പരുക്കേറ്റവരിൽ മെൽജോ പൗലോസ്, സ്‌റ്റെഫിൻ ജോസ്, ജസ്റ്റിൻ ജയിംസ്, ജോയൽ ബിജു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top