മുല്ലപ്പള്ളിക്ക് ആകാമെങ്കിൽ തനിക്കുമാകാം; മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച് അനിൽ അക്കര

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിന്റെ തന്നെ എംഎൽഎയായ അനിൽ അക്കര. രമ്യ ഹരിദാസിന് കാർ വാങ്ങാനെന്ന പേരിൽ നടത്തിയ പണപ്പിരിവ് മുല്ലപ്പള്ളി ഇടപെട്ട് നിർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വിമർശനം

മുല്ലപ്പള്ളിക്ക് ഫേസ്ബുക്കിലൂടെ വിമർശിക്കാനും അഭിപ്രായം പറയാനും സാധിക്കുമെങ്കിൽ തനിക്കും അതാകുമെന്ന് അനിൽ അക്കര പറഞ്ഞു. കെ പി സി സി പ്രസിഡന്റ് അല്ലാന്നേയുള്ളു, താനും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്.

സൈബർ സഖാക്കൾക്ക് ലൈക്ക് അടിക്കാനുള്ള രീതിയിലായി മുല്ലപ്പള്ളിയുടെ പ്രതികരണം. തൃശ്ശൂർ ജില്ലയിൽ ഡിസിസിക്ക് അധ്യക്ഷനില്ലാതായിട്ട് മാസം രണ്ടായെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *