സ്വന്തം പ്രവർത്തകനെ കൊന്ന എസ് ഡി പി ഐയെ രക്ഷിക്കാൻ അനിൽ അക്കരെ; കുറ്റമിപ്പോൾ സിപിഎമ്മിന്

Loading...

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രാദേശിക നേതൃത്വവും ആക്രമണത്തിന് ഇരയായവരും എസ് ഡി പി ഐയാണെന്ന് പ്രതിസ്ഥാനത്ത് എന്ന് വ്യക്തമാക്കുമ്പോഴും എസ് ഡി പി ഐയെ സംരക്ഷിച്ച് കോൺഗ്രസിന്റെ കൂടുതൽ നേതാക്കൾ. കൊലപാതകത്തിൽ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെ എംഎൽഎയായ അനിൽ അക്കരയുടെ വിചിത്ര വാദം.

എസ് ഡി പി ഐയെ ഒരു വാക്കു കൊണ്ടുപോലും നോവിക്കാതെയാണ് അനിൽ അക്കര സിപിഎമ്മിനെതിരെ വാളോങ്ങുന്നത്. സിപിഎമ്മിന്റെ അറിവില്ലാതെ നൗഷാദിനെ ആർക്കും കൊല്ലാൻ സാധിക്കില്ലെന്ന് കോൺഗ്രസിന്റെ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു

നേരത്തെ സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും എസ് ഡി പി ഐ ക്രിമിനൽ സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വന്തം പ്രവർത്തകനെ വെട്ടിക്കൊന്നാലും പ്രശ്‌നമില്ല, എസ് ഡി പി ഐയുടെ വോട്ട് കളയാനാകില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്.

അതേസമയം അനിൽ അക്കരയുടെ വിചിത്ര ആരോപണത്തെ ചോദ്യം ചെയ്ത് ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൽ ഖാദർ രംഗത്തെത്തി. നൗഷാദിനൊപ്പം വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്യം ഇതാണെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് അനിൽ അക്കര സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് അബ്ദുൽഖാദർ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *