ഭർത്താവ് പറഞ്ഞാൽ മടങ്ങാമെന്ന് ശബരിമല ദർശനത്തിന് എത്തിയ യുവതി
ഭർത്താവ് സമ്മതിച്ചാൽ തിരികെ പോകാമെന്ന് ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ യുവതി. ചേർത്തല സ്വദേശി അഞ്ജുവാണ് ഭർത്താവിനും കുട്ടികൾക്കുമൊപ്പം പമ്പയിലെത്തിയത്. ദർശനത്തിനായി ഇവർ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു
കൺട്രോൾ റൂമിൽ ഉന്നത പോലീസുദ്യോഗസ്ഥർ ഇവരുമായി സംസാരിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കളുമായും പോലീസുദ്യോഗസ്ഥർ സംസാരിച്ചു. യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുകയാണ്.