പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യ.ം 67 വയസ്സായിരുന്നു. തിമില വിദഗ്ധരിൽ പ്രഥമഗണനീയനായ കലാകാരനാണ് പരമേശ്വര മാരാർ.

കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യ ബാച്ചിൽ വിദ്യാർഥിയായിരുന്നു. 1972 മുതൽ തൃശ്ശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, പല്ലാവൂർ പുരസ്‌കാരം, എ എൻ നമ്പീശൻ പുരസ്‌കാരം, ഗുരുവായൂരപ്പൻ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *