വാട്സാപ്പ് വഴി നവദമ്പതികളെ അപമാനിച്ച സംഭവത്തിൽ പതിനൊന്ന് പേർ അറസ്റ്റിൽ; വിദേശത്തുള്ളവർക്ക് ലൂക്ക് ഔട്ട് നോട്ടീസ്
സോഷ്യൽ മീഡിയ വഴി നവദമ്പതികളെ അധിക്ഷേപിച്ച സംഭവത്തിൽ പതിനൊന്ന് പേർ അറസ്റ്റിൽ. വരനും വധുവും പ്രായവ്യാത്യാസമുണ്ടെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. വധു ജൂബി ജോസഫിന്റെ പരാതിയിൽ ആലക്കോട് ജോസ്ഗിരിയിൽ കല്ലുകെട്ടാംകുഴി റോബിൻ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരിൽ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുമുണ്ട്. വിദേശത്ത് നിന്നടക്കം നിരവധി പേർ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.