പ്രതിഷേധം വിജയിച്ചു; അന്ത്യോദയ എക്‌സ്പ്രസിന് കാസർകോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

  • 19
    Shares

മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് കാസർകോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. പി കരുണാകരൻ എംപിക്ക് റെയിൽവേ മന്ത്രി അയച്ച കത്തിലാണ് ട്രെയിന് കാസർകോടും സ്‌റ്റോപ്പ് അനുവദിച്ചതായി പറയുന്നത്.

അന്ത്യോദയ എക്‌സ്പ്രസിന്റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം 7 മണിക്ക് റെയിൽവേ മന്ത്രിയുമായി എംപി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കൂടിക്കാഴ്ച മന്ത്രി റദ്ദാക്കിയതായും കരുണാകരൻ എംപി അറിയിച്ചു. ബിജെപി ഇതിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

എന്ന് മുതലാണ് ട്രെയിന് കാസർകോട് സ്‌റ്റോപ്പ് ഉണ്ടാകുകയെന്നത് കത്തിൽ വ്യക്തമല്ല. അതേസമയം ജുലൈ 1 മുതൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പി കരുണാകരൻ എം പി പ്രതികരിച്ചു

എല്ലാം ജനറൽ കോച്ചുകൾ മാത്രമുള്ള വണ്ടിയാണ് അന്ത്യോദയ. സെക്കന്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മാത്രമാണ് ഇതിനുള്ളത്. വെള്ളി ഞായർ ദിവസങ്ങളിൽ മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേക്കും വ്യാഴം ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കുമാണ് സർവീസ്. മംഗലാപുരം വിട്ടാൽ കണ്ണൂർ മാത്രമാണ് ട്രെയിന് സ്റ്റോപ്പുണ്ടായിരുന്നത്. ഇത് കഴിഞ്ഞാൽ കോഴിക്കോട്, ഷൊർണാർ, തൃശ്ശൂർ, എറണാകുളം, കൊല്ലം, കൊച്ചുവേളി എന്നിങ്ങനെയായിരുന്നു സ്‌റ്റോപ്പുകൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *