അന്ത്യോദയ എക്‌സ്പ്രസിന് കാസർകോട് സ്‌റ്റോപ്പില്ല; എംഎൽഎ അപായ ചങ്ങല വലിച്ചു നിർത്തി

  • 13
    Shares

അന്ത്യോദയ എക്‌സ്പ്രസിന് കാസർകോട് സ്‌റ്റോപ്പില്ലാത്തിൽ പ്രതിഷേധിച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഈ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന എംഎൽഎ കാസർകോട് എത്തിയപ്പോൾ അപായ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു

മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് എംഎൽഎ ചങ്ങല വലിച്ചത്. ഇതിന് പിന്നാലെ സ്റ്റേഷനിൽ സമരത്തിനായി കാത്തിരുന്ന മുസ്ലീം ലീഗ് പ്രവർത്തകർ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയും ചെയ്തു.

അരമണിക്കൂറോളം നേരം പ്രതിഷേധം നീണ്ടു നിന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ എംഎൽഎക്കെതിരെയും ട്രാക്കിൽ കയറി ഗതാഗതം തടസ്സപ്പെടുത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *