ഭക്തയുടെ വേഷത്തില്‍ ചാനലുകളില്‍ പ്രതികരണങ്ങളുമായി പ്രത്യക്ഷപ്പെട്ടത് ബിജെപി തമിഴ്‌നാട് സെക്രട്ടറി; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

  • 22
    Shares

ശബരിമലയിൽ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അക്രമസംഭവങ്ങൾക്ക് സഹായം നൽകാൻ ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയും. ശബരിമലയിൽ ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ചാനലുകളിലായി ഭക്തയെന്ന പരിവേഷം അണിഞ്ഞ് ഇവർ പ്രതികരണങ്ങൾ നൽകുന്നുണ്ടായിരുന്നു.

സന്നിധാനത്ത് ലളിത എന്ന സ്ത്രീ ആക്രമിക്കപ്പെട്ടപ്പോഴും ഇവർ ചാനലുകൾക്ക് മുന്നിൽ പ്രതികരണവുമായി എത്തി. ലളിതയോട് മാധ്യമപ്രവർത്തകർ സംസാരിക്കുമ്പോൾ ഇവർ ഇടയ്ക്ക് കയറുകയും അക്രമികളെ ന്യായീകരിക്കുകയുമായിരുന്നു. കൂടാതെ സർക്കാരിനെ വിമർശിക്കുന്നതും കാണാമായിരുന്നു. ഒരേ ദിവസം തന്നെ പല ചാനലുകളിലായി പല വിഷയങ്ങളിലുള്ള പ്രതികരണവുമായി എത്തിയ സ്ത്രീ ആരെന്ന് സോഷ്യൽ മീഡിയ നടത്തിയ അന്വേഷണത്തിലാണ് ഇവർ തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.

#_പ്രതിഷേധക്കാർ_തടഞ്ഞതിൽ_തെറ്റ്_പറയുവാൻ_സാധിക്കില്ലന്നും , ആരും അക്രമിച്ചിട്ടില്ലന്നും അമ്മമാർ തന്നെ പറഞ്ഞിട്ടും മാമാ മാധ്യമങ്ങൾ അതൊന്നും സമ്മതിക്കുവാൻ തയ്യാറല്ല …..

Posted by അശ്വമേധം on Monday, 5 November 2018

ശബരിമലയിൽ താമസ മുറികൾ നിഷേധിക്കുന്നതായും ശുചീമുറികൾ അടക്കമുള്ള സൗകര്യങ്ങളില്ലെന്നും ആരോപിച്ച് ഇവർ പ്രതികരിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് ഭക്തയുടെ പ്രതികരണമെന്ന രീതിയിൽ നൽകിയിരുന്നു. ബിജെപി തമിഴ്‌നാട് സെക്രട്ടറിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. രണ്ട് വീഡിയോകളിലും രണ്ട് വസ്ത്രങ്ങളിലാണ് അനുചന്ദ്രമൗലി പ്രത്യക്ഷപ്പെടുന്നത്‌

കക്കൂസുകൾ പോലും പൂട്ടിയിട്ട് സ്ത്രീകളായ ഭക്തകരോടു പോലും പിണറായി പോലീസിന്റെ പ്രതികാരം ഭക്തരെയെല്ലാം സംഘികളാക്കി സർക്കാർ…

Posted by ശംഖൊലി shamkoli on Monday, 5 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *