കണ്ണൂരിൽ മത്സരിക്കാൻ സിപിഎം നേതാവ് സമീപിച്ചു; കോൺഗ്രസിന്റെ ന്യൂനപക്ഷ ക്ഷേമം തട്ടിപ്പ്: എ പി അബ്ദുള്ളക്കുട്ടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ സമീപിച്ചിരുന്നതായി എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ തനിക്ക് കെ സുധാകരൻ സീറ്റ് തരില്ല എന്നുറപ്പുണ്ടായിരുന്നിട്ടും ഈ ഓഫർ സ്വീകരിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സിറാജ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

പതിനഞ്ച് എംപിമാരെ കേരളത്തിൽ കോൺഗ്രസ് ജയിപ്പിച്ചപ്പോൾ ഒരു മുസ്ലിമിനെ പോലും ജയിപ്പിക്കാനായില്ല. തലശ്ശേരിയിലെ സി ഒ ടി നസീറിനെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് നോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മുസ്ലീങ്ങൾക്ക് മത്സരിക്കാൻ സീറ്റ് നൽകിയെങ്കിലും അതിലൊന്ന് തിരിച്ചെടുത്തു. ഒന്നിൽ തോൽപ്പിക്കുകയും ചെയ്തു.

കോൺഗ്രസിന്റെ ന്യൂനപക്ഷ ക്ഷേമം തട്ടിപ്പാണ്. ബിജെപിയിൽ ചേരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *