മോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ വാക്കുകൾ; രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും എ പി അബ്ദുള്ളക്കുട്ടി

നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി എ പി അബ്ദുള്ളകുട്ടി. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ വിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

വികസന പദ്ധതികളാണ് മോദിക്ക് ജയം സമ്മാനിച്ചത്. സ്വച്ഛ് ഭാരത് വഴി കക്കൂസ് നിർമിച്ച് നൽകിയതും പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴി ദരിദ്രർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയതുമൊക്കെ വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി ആവർത്തിച്ചു.

പാർട്ടി വിടുമോയെന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം രൂക്ഷമായ വിമർശനങ്ങളാണ് അബ്ദുള്ളക്കുട്ടിക്ക് നേരെ ഉയരുന്നത്. കോൺഗ്രസിൽ നിന്നും അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് കെപിസിസി അംഗം എ എം രോഹിത് നേരത്തെ പറഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *