കൊല്ലം വേണ്ട, അതിലും നല്ലത് മലപ്പുറമാണ്; പത്തനംതിട്ട തന്നെ വേണമെന്ന് കണ്ണന്താനം

  • 39
    Shares

തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് മേൽ സമ്മർദമുള്ളതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എന്നാൽ കൊല്ലത്ത് മത്സരിക്കാൻ താനില്ല. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാൾ നല്ലത് മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.

മത്സരിക്കാൻ ഇല്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. തനിക്കിനി മൂന്നര വർഷം കൂടി രാജ്യസഭയിൽ ബാക്കിയുണ്ട്. കേന്ദ്രമന്ത്രിയാകാനും തടസ്സമില്ല. മത്സരിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഒന്നില്ലെങ്കിൽ പത്തനംതിട്ട, അല്ലെങ്കിൽ തൃശ്ശൂരോ ലഭിക്കണം. കൊല്ലത്ത് തനിക്ക് ആരെയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പറഞ്ഞു

തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അവിടുത്തെ സഭകളുമായും എൻ എസ് എസുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. കാഞ്ഞിരപ്പള്ളി പൂഞ്ഞാറും എന്റെ മേഖലയായിരുന്നു. പത്തനംതിട്ടയിൽ വേറെ ആർക്കെങ്കിലും എന്നേക്കാൾ വിജയ സാധ്യത കാണുന്നുണ്ടെങ്കിൽ അവർക്ക് കൊടുക്കാൻ പാർട്ടിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.

തൃശ്ശൂരും എനിക്ക് കണക്ഷനുണ്ട്. അത് പക്ഷേ തുഷാറിന് കൊടുത്തു. കൊല്ലം കിട്ടുന്നതിനേക്കാൾ നല്ലത് മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *