ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിയത് മലയാളത്തിൽ
ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംസ്ഥാനത്തിന്റെ 22ാമത് ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ഗവർണർ സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെയാണ് ഗവർണർ തിരുവനന്തപുരത്ത് എത്തിയത്.