നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി. എയർ ഇന്ത്യ വിമാനത്തിൽ രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിച്ചേർന്നത്. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ സ്വീകരിച്ചു

മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും നിയുക്ത ഗവർണറെ കാണാനെത്തി. നാളെയാണ് ഔദ്യോഗികമായി അദ്ദേഹം ചുമതലയെടുക്കുന്നത്. വെള്ളിയാഴ്ച രാിവലെ 11 മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ.

കാലാവധി പൂർത്തിയാക്കി പി സദാശിവം ബുധനാഴ്ച കേരളത്തിൽ നിന്ന് മടങ്ങിയിരുന്നു. സദാശിവത്തെയും ഭാര്യയെയും യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *