മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ മ്യൂസിയം ജംഗ്ഷനിൽ വെച്ചാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറാണ് മരിച്ചത്.

മദ്യപിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. വകുപ്പുകൾ പ്രകാരം ചുരുങ്ങിയത് 30 ദിവസമെങ്കിലും ജയിലിൽ കിടാന്നാൽ മാത്രമേ ശ്രീറാമിന് ജാമ്യം ലഭിക്കുവെന്നാണ് അറിയുന്നത്.

അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയാണ് ശ്രീറാമിനെ കുടുക്കിയത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വഫ രഹസ്യമൊഴി നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *