പി ജയരാജനെ പ്രതി ചേർത്ത കുറ്റപത്രം കോടതി മടക്കി, വിചാരണ മാറ്റണമെന്ന ആവശ്യവും തള്ളി; ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി

  • 19
    Shares

അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്ത സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതി മടക്കി. കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി

സിബിഐക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. കുറ്റപത്രം ഏത് കോടതി പരിഗണക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ഇതിനാൽ തന്നെ പി ജയരാജനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജിയും കോടതി ഇന്ന് പരിഗണിച്ചില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *